30 June 2007

എന്‍ എസ് എസ് ചരിതങ്ങള്‍... ഒരിക്കല്‍ കൂടി..

നിങ്ങളുടെ കോളേജിലും ഇല്ലായിരുന്നോ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍?? അതില്‍ ദയനീയമായി പരാജയപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വക നല്‍കുന്ന അദ്ധ്യാപകര്‍.. അവരെപ്പോലെ രണ്ടു പേരെയാണ് ഞാന്‍ ഇതില്‍ പരിചയപ്പെടുത്തുന്നത്..

ഹരി സാര്‍ - ഞങ്ങളുടെ മെക്കാനിക്കല്‍ വിഭാഗത്തിലെ ലെക്ചറര്‍ ആണ് കഥാപാത്രം.. സാറിനു ഇംഗ്ലീഷ് പറയണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്.. എന്നാല്‍ അത് ശരിക്കങ്ങ് പറയുമോ?? അതുമില്ല.. അതുകൊണ്ട് സാര്‍ അദ്ദേഹത്തിന്റേതായ ഒരു ഭാഷാ പ്രയോഗം തന്നെ സൃഷ്ടിച്ചെടുത്തു.. കേള്‍ക്കുന്നവര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വക നല്‍ക്കുന്ന തരത്തിലുള്ളവ.. അതില്‍ ചിലതാണ് താഴെ പറയുന്നത്.. ഇതില്‍ എത്രയെണ്ണം സാര്‍ പറഞ്ഞിട്ടുള്ളവയാണെന്ന് എനിക്ക് തന്നെ ഉറപ്പില്ല.. എന്റെ നല്ലവരായ സീനിയര്‍ ചേട്ടന്മാരുടെ “വാല്യുബിള്‍ ഇന്‍‌പുട്സ്” ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്.. അതിന്റെ മുഴുവന്‍ രസവും കിട്ടണമെങ്കില്‍ അത് ഇംഗ്ലീഷ് ആയിട്ട് തന്നെ കേള്‍ക്കണം.. അതു കൊണ്ട് ചില സംഭാഷണങ്ങള്‍ സാറിന്റെ ഇംഗ്ലീഷില്‍ തന്നെയാണ്.. എല്ലാവരും വായിച്ച് രസിക്കൂ..

"If something happens to me; inform me.. " താന്‍ ബോര്‍ഡില്‍ എഴുതിയതിലെ തെറ്റ് ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിയോട് സാര്‍ പറഞ്ഞത് ഇങ്ങനെയാണ്.. അതിന്റെ ശരിക്കുള്ള അര്‍ത്ഥം “if i make any other mistakes - please tell me..“ എന്നായിരിക്കും സാര്‍ ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ ഊഹിച്ചു..

ഞങ്ങളുടെ ഒരു മെഷീന്‍ ഡ്രോയിംഗ് ക്ലാസ്സില്‍ സാര്‍ പറഞ്ഞ ഡയലോഗ് “Next class onwards there is no last row, Last row should come first row"

ഇന്റേര്‍ണല്‍ അസസ്മെന്റിന് 35 മാര്‍ക്ക് വേണം ഞങ്ങള്‍ക്ക് പാസാവാന്‍.. സാറന്മാരുമായി നല്ല ബന്ധത്തിലല്ലെങ്കില്‍ ഈ മാര്‍ക്ക് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.. ഇലക്ട്രിക്കല്‍ ബ്രാഞ്ചിലെ ഞങ്ങളുടെ ഒരു സുഹൃത്തിന് 34 മാര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ.. എങ്ങനെയെങ്കിലും സാറിന്റെ കാലു പിടിച്ച് ഒരു മാര്‍ക്ക് കൂടി ഒപ്പിക്കണം എന്നതാണ് അവന്റെ ലക്ഷ്യം.. അതിനു സാറിനെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ തുടങ്ങി.. ഇവന്റെ പരുങ്ങല്‍ കണ്ടിട്ട് സാറിന്റെ തകര്‍പ്പന്‍ ഡയലോഗ് വന്നു..

“Once put is put, there is no put on put".. “മനസ്സിലായില്ലേ? ഒരു പ്രാവശ്യം ഇട്ട മാര്‍ക്കിനു മാറ്റമില്ലായെന്ന്..“ :)

ഇതിന്റെ കുറച്ച് നീളം കൂടിയ വകഭേദവും ഉണ്ട്.. "once put is a put, it is a put, and there is no put over that put". ഇതില്‍ ഏതാണ് ശരിക്കും സാര്‍ പറഞ്ഞത് എന്ന്‍ ഇപ്പോഴും മനസ്സിലായിട്ടില്ല..

ഞങ്ങള്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റ് എല്ലാ വര്‍ഷവും ഒരു ഓട്ടോമൊബൈല്‍ എക്സിബിഷന്‍ നടത്താറുണ്ട്.. പാലക്കാട് കോട്ടമൈതാനത്താണ് ഇത് നടത്തുക.. ഡിപ്പാര്‍ട്മെന്റിലെ സാറന്മാരും കാണും ഞങ്ങളുടെ സഹായത്തിന്. ഹരി സാറും അതില്‍ ഉള്‍പ്പെടും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. സാര്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം കൊടുക്കുകയാണ്.. "ആ എഞ്ചിന്‍ അപ്പുറത്തേയ്ക്ക് മാറ്റി വെക്ക്, ആ പ്രൊപ്പല്ലറിന്റെ ലീഫ് ഒടിയരുത്" എന്നിങ്ങനെ സാങ്കേതിക പ്രയോഗങ്ങള്‍ വെച്ചലക്കുകയാണ്.. അപ്പോഴാണ് സാര്‍ ഓര്‍ത്തത് രാത്രിയിലത്തേയ്ക്ക് വെളിച്ചത്തിനുള്ള വകുപ്പായിട്ടില്ല.. ബള്‍ബ് ഇടണം.. ഏണി വേണം.. പക്ഷേ ഏണി എന്നതിന്റെ ഇംഗ്ലീഷ് സാറിന് ഓര്‍മ വരുന്നില്ല.. സാര്‍ പരിഹാരം കണ്ടെത്തി.. ഒരു കുട്ടിയെ വിളിച്ചിട്ട് കൈ കൊണ്ട് ഏണി എന്ന മട്ടില്‍ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു..

“ bamboo, bamboo; bamboo, bamboo.. go and take"

ഹരി സാറിന് ഒരു കുട്ടിയെ ക്ലാസ്സില്‍ നിന്ന് ഇറക്കി വിടണം. പക്ഷേ, "Get Out" എന്ന് പറയാന്‍ സാറിനു വാക്ക് ഓര്‍മ വരുന്നില്ല. സാര്‍ പതുക്കെ പയ്യന്‍സിന്റെ അടുത്തെത്തി, "Stand Up and follow me" എന്നു പറഞ്ഞിട്ട് പുറത്തേയ്ക്ക് നടന്നു.. കുട്ടിയും സാറും ക്ലാസിനു പുറത്തെത്തിയപ്പോള്‍ സാര്‍ പെട്ടെന്ന് തിരിഞ്ഞ് ക്ലാസിനുള്ളില്‍ കയറി.. എന്നിട്ട് കുട്ടിയോട് ആജ്ഞാപിച്ചു.. “Now stop following me"

ഒന്നാം വര്‍ഷത്തെ ബേസിക് എഞ്ചിനീയറിംഗ് ലാബ് ആണ് രംഗം.. ഒരു പെണ്‍കുട്ടി ലാബ് ബ്ലോക്കിന്റെ ആങ്ങേയറ്റത്തുള്ള ഫൌണ്ട്രി ലാബിലേയ്ക്ക് വഴി ചോദിക്കുന്നു.. സാര്‍ വഴി പറഞ്ഞു കൊടുത്തത് ഇപ്രകാരമാണ്.. “Go left, then turn right, then agin left, then goooooooo" ഇത് നിങ്ങള്‍ക്ക് ശരിക്ക് മനസ്സിലായിക്കാണില്ല. ലാബ് ബ്ലോക്കിന് അല്പം വളഞ്ഞ ഒരു ഇടനാഴിയുണ്ട്.. അതിലെ പോവാന്‍ പെണ്‍കുട്ടിയോട് കൈ കൊണ്ട് വളഞ്ഞ് തിരിഞ്ഞ് എന്ന മട്ടില്‍ ആംഗ്യം കാണിച്ചു കൊണ്ടാണ് അവസാനം പറഞ്ഞ ഗോ‍ാ‍ാ‍ാ‍ാ‍ാ‍ാ.. അതാണ് അതിനിത്ര നീളം.. :)

ഇത് പോലെ കുറേയുണ്ടായിരുന്നു സാറിന്റെ തമാശകള്‍.. പക്ഷേ ഓര്‍മ്മയില്‍ ഇത്രയേ കിട്ടിയുള്ളൂ.. ഇനിയും ഓര്‍ത്ത് എഴുതാന്‍ ശ്രമിക്കാം..

ഇനി മറ്റൊരു കഥാപാത്രം.. പ്രമോദ് എന്നാണ് സാറിന്റെ പേര്.. കുട്ടികള്‍ സ്നേഹത്തോടെ “പാല്‍ക്കാരന്‍“ എന്ന് വിളിക്കും.. പുള്ളിയെ കണ്ടാല്‍ പഴയ ഹിന്ദി സിനിമയിലൊക്കെ വരുന്ന ഒരു പാല്‍ക്കാരനെ പോലെയിരിക്കും എന്ന് ഞങ്ങളുടെ ഏതോ സീനിയര്‍ ചേട്ടനു തോന്നി.. അങ്ങനെ ഈ പേരു വീണു.. സാറിനു പെട്ടെന്നൊന്നും ഒരു കാര്യവും മനസ്സിലാകില്ല.. അതു കാരണം പരീക്ഷാ ഹാളില്‍ സാര്‍ വന്നാല്‍ എല്ലാര്‍ക്കും സന്തോഷമായി.. തകര്‍ത്ത് കോപ്പിയടിക്കാം! അങ്ങനെ ഒരു സപ്പ്ലിമെന്ററി പരീക്ഷാ ഹാളാണ് രംഗം.. എന്റെയൊരു സഹപാഠി നിതിന്‍ ആണ് ഈ സംഭവം ഒപ്പിച്ചത്.. പഠിക്കുന്നത് മൂന്നാം വര്‍ഷമാണെങ്കിലും ഒന്നാം വര്‍ഷത്തെ “C” പ്രോഗ്രാമിങ്ങ് പേപ്പര്‍ അവന് ഇപ്പോഴും കിട്ടാക്കനിയാണ്.. ഇത്തവണ എന്തു വിലകൊടുത്തും അത് പാസാവണം എന്നതാണ് ലക്ഷ്യം.. അതിന് പുറത്തു നിന്ന് സഹായത്തിന് ചട്ടം കെട്ടി..

പ്ലാന്‍ ഇങ്ങനെയാണ്.. കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പറുമായി നിതിന്‍ പരീക്ഷയ്ക്ക് കയറുന്നു.. പുതിയ ചോദ്യ പേപ്പര്‍ കിട്ടുന്നയുടന്‍ അത് ജനലിലൂടെ പുറത്തേക്കിടുന്നു.. കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ അതിന്റെ ഉത്തരം മറ്റൊരു പേപ്പറില്‍ എഴുതി ജനലിലൂടെ തന്നെ പരീക്ഷാ ഹാളില്‍ എത്തിക്കുന്നു.. പാല്‍ക്കാരനാണ് പരീക്ഷ ഹാളില്‍ എന്നത് കണ്ട് നിതിന് സന്തോഷവുമായി.. പ്ലാന്‍ ചെയ്ത പടി തന്നെ ആദ്യം റൌണ്ട് വിജയിച്ചു.. ചോദ്യ പേപ്പര്‍ പുറത്തെത്തി. പഴയ ചോദ്യ പേപ്പറും വെച്ച് നിതിന്‍ കുത്തിക്കുറിച്ച് ഇരിക്കാനും തുടങ്ങി.. ഒരു മണിക്കൂറിനകം ജയിക്കാനുള്ളതെല്ലാം ജനലിലൂടെ എത്തുമല്ലോ എന്ന ആശ്വാസത്തിലാണ്.. അങ്ങനെ കുത്തിക്കുറിച്ച് ഇരിക്കുമ്പോഴാണ് പാല്‍ക്കാരന്‍ അടുത്തെത്തിയത്. എങ്ങിനെയോ സാറിനു മനസ്സിലായി ഇവന്‍ പഴയ ചോദ്യ പേപ്പര്‍ വെച്ചാണ് എഴുതുന്നത് എന്ന്..

“ഇതെന്താടോ ഇങ്ങനെ??” സാറിന്റെ ചോദ്യം..

നിതിന്‍ നിഷ്കളങ്കനായി മറുപടി പറഞ്ഞു.. “പുതിയ ചോദ്യം കണ്ടപ്പോള്‍ തന്നെ ഡെസ്പ് ആയിപ്പോയി സാറേ.. ജയിക്കില്ലാന്ന് ഉറപ്പാ.. അതു കൊണ്ട് ഞാന്‍ ആ ചോദ്യ പേപ്പര്‍ ചുരുട്ടിക്കൂട്ടി പുറത്തു കളഞ്ഞു.“

സാര്‍ ഞെട്ടി! “പിന്നെ താന്‍ എന്തിനാടോ ഈ പഴയത് എഴുതുന്നത്?”

“അതു സാറേ, ഇന്നത്തെ പേപ്പറില്‍ യൂണിവേഴ്സിറ്റി പറഞ്ഞിട്ടുണ്ടല്ലോ പുതിയത് പാടാണെങ്കില്‍ പഴയ ചോദ്യ പേപ്പര്‍ വെച്ച് ഉത്തരം എഴുതിയാല്‍ മതി, പാസ് ആക്കാമെന്ന്..”

സാര്‍ ഇത്തവണ ശരിക്കും ഞെട്ടി.. “സത്യമാണോടോ?? ഞാന്‍ കണ്ടില്ലല്ലോ?”

നിതിന്റെ മറുപടി.. “ഞാനെന്തിനാ സാറിനോട് കള്ളം പറയുന്നത്? പാസ് ആക്കാം എന്ന് യൂണിവേഴ്സിറ്റി ഉറപ്പ് പറഞ്ഞിട്ടല്ലേ ഞാനിത് ചെയ്യുന്നത്..”

സാറിന് അത്ര വിശ്വാസം പോര.. അടുത്തിരുന്നവനോട് ചോദിച്ചു.. നിതിന്റെ ഐഡിയ ക്ലിക്ക് ആയെന്നു കണ്ട അവനും പറഞ്ഞു പേപ്പറില്‍ ഉണ്ടെന്ന്.. അതോടെ സാറിന് അല്പം വിശ്വാസമായി.. എന്നിട്ട് നിതിനോട് പറഞ്ഞു..

“ആ അങ്ങനെ പറഞ്ഞെങ്കില്‍ കൊള്ളാം.. താനിരുന്ന് എഴുതിക്കോ.. അവസാനം മാര്‍ക്ക് കിട്ടീല്ല എന്നു വേണ്ട.. “

അല്പ സമയത്തിനകം നിതിന്‍ പ്രതീക്ഷിച്ച ഉത്തരങ്ങള്‍ എത്തുകയും, നിതിന്‍ മാത്രമല്ല, സപ്പ്ലിയടിച്ച് പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഞങ്ങളുടെ എല്ലാ കൂട്ടുകാരും നല്ല മാര്‍ക്കോടെ പാസാവുകയും ചെയ്തു.. ജയ് പാല്‍ക്കാരന്‍ :)

10 comments:

നന്ദന്‍ said...

നിങ്ങളുടെ കോളേജിലും ഇല്ലായിരുന്നോ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍?? അതില്‍ ദയനീയമായി പരാജയപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വക നല്‍കുന്ന അദ്ധ്യാപകര്‍..

"പഠിക്കുന്നത് മൂന്നാം വര്‍ഷമാണെങ്കിലും ഒന്നാം വര്‍ഷത്തെ “C” പ്രോഗ്രാമിങ്ങ് പേപ്പര്‍ അവന് ഇപ്പോഴും കിട്ടാക്കനിയാണ്.. ഇത്തവണ എന്തു വിലകൊടുത്തും അത് പാസാവണം എന്നതാണ് ലക്ഷ്യം.. അതിന് പുറത്തു നിന്ന് സഹായത്തിന് ചട്ടം കെട്ടി.."

കോളേജ് ജീവിതത്തിലെ മറ്റു ചില തമാശകള്‍.. മുഴുവനും വായിക്കാന്‍ മറക്കല്ലേ.. :)

പ്രതിഭാസം said...

ഹ ഹ... കൊള്ളാം നന്ദാ... നന്നായി ചിരിച്ചു. ഞങ്ങളുടെ കോളേജിലും നടന്നിട്ടുണ്ട് ഈ ജാതി വിറ്റുകള്‍!!!

ഈയുള്ളവന്‍ said...

നന്ദാ...
കിടിലന്‍... ഇമ്മാതിരി നമ്പരുകള്‍ നിരവധി ഞാ‍ന്‍ പഠിച്ച ഇടങ്ങളിലും കേട്ടിട്ടുണ്ട്... നന്നായി ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്... കൊള്ളാം.. ബാക്കിയും പോരട്ടെ... :)

Haree said...

സംഭവം കൊള്ളാം. Follow Me പ്രയോഗമായിരുന്നു ശരിക്കും കിടിലന്‍. സത്യത്തില്‍ അതൊരു നല്ല മാതൃകയാണ്, അല്ലേ? Get Out എന്നൊക്കെ പറഞ്ഞാല്‍, പിള്ളേര്‍ പറയും... ‘സന്തോഷം’ എന്ന്... ഇതിപ്പോള്‍ ആകെ ചമ്മിയില്ലേ ആ പയ്യന്‍സ്... :)

വെറുതെ ഒരോഫ്: എന്റെ പേര് ഹരീ എന്നാണേ... not ഹരി :D
--

ടിന്റുമോന്‍ said...

Follow me പ്രയോഗം സുബസൂപ്പറ് !!!

സ്മിത said...

നന്ദാ‍....
ഇപ്പോഴും ഞാന്‍ ചിരി നിര്‍ത്തിയിട്ടില്ലാ...
നന്ദന്റെ പാല്‍ക്കാരന്‍ സാ‍റിനെ പോലൊരു സാര്‍ ഞങ്ങള്‍ക്കുമുണ്ടായിരുന്നു... പുള്ളി ഞങ്ങളുടെ ക്ലാസ്സ് കോഡിനേറ്റര്‍ കൂ‍ടി ആയിരുന്നു.... അപ്പോ‍ള്‍ പിന്നെ പറയെണ്ടല്ലോ... ഇതുപോ‍ലുള്ള പല വിറ്റുകളും ഞങ്ങളുടെ ഇടയിലും ഉണ്ടായിട്ടുണ്ട്... അവരെല്ലാം ഒന്നുകൂടി മുന്നില്‍ വന്നു നിന്നപോലെ തോന്നുന്നു ഇപ്പോള്‍... :)

പോക്കിരി said...

:-)

നന്ദന്‍ said...

പ്രതീ, അങ്ങനെ നടന്ന വിറ്റുകളൊക്കെ പ്രതിഭാസത്തില്‍ എഴുതന്നേ.. ഞങ്ങളും വായിക്കട്ടെ.. :)

"ഈയുള്ളവനായ" ഭായ്, ബാക്കിയും കൂടി ഓര്ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഉടനെ പോസ്റ്റുന്നതാണ്.

ഹരീഷേ, ഞാന്‍ നിന്നെ ഹരി എന്നു വിളിക്കാറില്ലല്ലോ.. ഹി ഹി.. :)

ടിന്റുമോന്, ഇതു വായിച്ചിട്ട് നിങ്ങളൊക്കെ ഇങ്ങനെ ചിരിക്കാന്‍ തുടങ്ങിയാല്‍ അത് കേട്ടു കൊണ്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിക്കൂ.. സാറിന്റെ മുന്നിലിരുന്ന് ചിരിച്ചാല്‍ അടുത്ത "ഫോളോ മീ" പ്രയോഗം എന്റെ മേലാവില്ലേ ;)

സ്മിതേ, നിങ്ങളുടെ പാല്ക്കാരന്റെ കാര്യങ്ങള്‍ ഒരു ബ്ലോഗ് ആക്കിക്കോ.. വായിക്കാനും ചിരിക്കാനും കുറേപ്പേര്‍ ഉണ്ടാവും ..

പോക്കിരി വാസൂ, നന്ദി.. :)

syamskj said...

Kanna.. NSS thamasakal kikkidilam... ee saarumarude peru correct thanne aano atho peru maatiyittatho ?.. inganathe saarumarude classilirikkanum venom oru yogam...

മയൂര said...

ഹ..ഹാ..Follow Me ..നല്ല വിറ്റ്...ശരിക്കും രസിച്ചു...