07 August 2007

ഹൊ! എന്റമ്മേ, വേണ്ടായിരുന്നു!

ഹൊ! എന്റമ്മേ, വേണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നും! ഓരോരോ ഗുലുമാലുകളേ.. എനിക്കു പറ്റിയ ഒരബദ്ധം.. :)

തനിമലയാളിക്കൂട്ടത്തിന്‌ ഇതിനെക്കുറിച്ച് നേരത്തേ അറിയാം.. ബ്ലോഗ് ലോകം കൂടി ഇതറിയട്ടെ,, ഇങ്ങനെയൊക്കയല്ലേ ചമ്മല്‍ മാറ്റാന്‍ പറ്റൂ.. :)

എനിക്കും ഇത് ഒരു അബദ്ധമാക്കാന്‍ സഹായിച്ച അനുരാധയ്കും പിന്നെ അനുരാധ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുറച്ച് പെണ്‍കുട്ടികള്‍ക്കും മാത്രം അറിയുമായിരുന്ന ഈ സംഭവം ഫൈനല്‍ സെമസ്റ്ററില്‍ ഒരു പേഴ്സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസില്‍ പറഞ്ഞ് ഞാന്‍ കൈയ്യടിയും വാങ്ങി.. ഇപ്പൊ നിങ്ങളൊക്കെ ചോദിക്കും ആരാ ഈ അനുരാധ എന്ന്.. അനുരാധ എന്റെയൊരു സുഹൃത്താണ്.. ഞങ്ങളുടെ ബാച്ചില്‍ ആദ്യം കല്ല്യാണം കഴിഞ്ഞത് അനുരാധയുടെയാണ്.. ഞങ്ങള്‍ മൂന്നാം സെം പഠിക്കുമ്പോ തന്നെ അനുരാധയുടെ കല്ല്യാണം കഴിഞ്ഞിരുന്നു.. ഈ പറയുന്ന സംഭവം നടക്കുന്നത് ഞങ്ങള്‍ ആറാം സെം പഠിക്കുമ്പൊഴാണ് എന്നാണ് എന്റെ ഓര്‍മ്മ.. പക്ഷെ ഈ കഥയിലെ നായിക അനുരാധയല്ല.. നായികയെ പറ്റി പറയുന്നതിന് മുമ്പ് അനുരാധയുടെ ഹോസ്റ്റലിനെക്കുറിച്ച് പറയാം.. ആ ഹോസ്റ്റലിന്റെ പേര്‍ “സോപാനം” എന്നാകുന്നു.. അവിടെ കുറച്ചധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്.. എന്റെ വല്ല്യമ്മയുടെ മകളായ ജാനകിയുള്‍പ്പടെ.. അവളുള്ളതു കാരണം ആ ഹോസ്റ്റലില്‍ ഞാന്‍ സുപരിചിതനാണെന്ന് പറയേണ്ടതില്ലല്ലോ.. ശരിക്കും പറയുകയാണെങ്കില്‍ എന്റെ കോളേജില്‍ ഈ പറഞ്ഞ പെണ്‍കുട്ടികളേയുള്ളായിരുന്നു എന്റെ പെണ്‍സുഹൃത്ത് വലയം.. ഇപ്പോ സ്ഥിതിഗതികളുടെ ഒരേകദേശ രൂപം നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ..

ഇനി നമ്മുടെ നായികയെപ്പറ്റി.. നായിക കാണാന്‍ വളരെ സുന്ദരിയാണ്.. നായികയുടെ പേര്‍ പൂര്‍ണ്ണിമ എന്നാണ്.. ആലപ്പുഴക്കാരിയാണ്.. അതുകൊണ്ട് തന്നെ എനിക്ക് സുഹൃത്ബന്ധത്തില്‍ കവിഞ്ഞ ഒരടുപ്പം നായികയോടുണ്ട്.. നായികകയ്ക്ക് മറിച്ചും.. (തെറ്റിദ്ധരിക്കണ്ടാ.. ഇത് അതൊന്നുമല്ല..) ഞങ്ങള്‍ കോളേജ് ടൈം കഴിഞ്ഞും ചിലപ്പോ സംസാരിച്ചിരിക്കാറുണ്ട്.. ഫോണ്‍ ചെയ്യാറുമുണ്ട്.. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്..

ഇനി സംഭവത്തിലേയ്ക്ക് കടക്കാം.. ഇത് നടക്കുന്നതിന്റെ പിറ്റേന്ന് പൂര്‍ണ്ണ (അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാര്‍ അവളെ വിളിക്കുക) ടൂറ് പോവുകയാണ്.. കഴിഞ്ഞ രണ്ടു കൊല്ലവും തലേന്ന് ഞാന്‍ വിളിച്ച് “ഹാപ്പി ജേര്‍ണി” “ടേക്ക് കെയറ്” തുടങ്ങിയ വചനങ്ങള്‍ പറഞ്ഞിട്ടുമുണ്ട്.. അപ്പോ ഈ കൊല്ലവും പറയണ്ടേ.. അതിനാല്‍ ഞാന്‍ ഫോണ്‍ എടുത്ത് ഹോസ്റ്റലിലെ നമ്പറ് കറക്കുന്നു..ഫോണ്‍ എടുക്കുന്നത് അനുരാധയാണ്..

ഞാന്‍ ചോദിക്കുന്നു “പൂര്‍ണ്ണിമയ്ക്ക് ഒന്നു ഫോണ്‍ കൊടുക്കാമോ?”
അനുരാധയ്ക്ക് മനസ്സിലായിട്ടില്ല ഞാനാണ് വിളിക്കുന്നതെന്ന്.. ഞാനൊട്ട് പറയാനും പോയില്ല..
അവിടുന്ന് മറുപടി കിട്ടി.. “പൂര്‍ണ്ണിമ ഇവിടെയില്ലല്ലോ, എന്തൊ വാങ്ങാന്‍ പോയിരിക്കുന്നു”..
ഞാന്‍ വീണ്ടും ചോദിക്കുന്നു, “രമ്യയുണ്ടോ??”
പൂര്‍ണ്ണയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് രമ്യ.. രമ്യയും ആലപ്പുഴക്കാരി തന്നെ..
അനുരാധയുടെ മറുപടി.. “രമ്യയും പൂര്‍ണ്ണിമയുടെ കൂടെ പോയിരിക്കുകയാണല്ലോ..”
ശ്ശെടാ.. ഇതു പൊല്ലാപ്പായല്ലോ.. എനിക്ക് ഇനി സമയം കണ്ടെത്തി വിളിക്കാന്‍ പറ്റില്ല.. കാരണം മെക്കാനിക്കല്‍ ഡിപ്പാറ്ട്മെന്റിന്റെ ഓട്ടൊമൊബൈല്‍ എക്സിബിഷന്‍ നടക്കുകയാണ്.. ഞാന്‍ അതിന്റെ സംഘാടക സമിതിയംഗവുമാണ്.. അതിനിടയില്‍ വിളിയൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.. എന്നാല്‍ ശരി ജാനകിയോട് കാര്യം പറയാന്‍ ഏല്‍പ്പിക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..
“ജാനുവുണ്ടോ?”
അനുരാധയുടെ മറുപടി.. “ഉണ്ട്, വിളിക്കാം..”
എന്നിട്ട് നീട്ടിയൊരു വിളി.. “ജാനൂ‍ൂ‍ൂ , ഓടി വാ‍ാ.. പൂര്‍ണ്ണയുടെ അച്ഛന്‍ വിളിക്കുന്നു..”
മറ്റൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ എനിക്ക് പിന്നെയില്ലായിരുന്നു.. ജാനു എടുക്കുന്നതിനു മുമ്പേ ഞാന്‍ ഫോണ്‍ വെച്ചു! പിറ്റേന്ന് ജാനുവിനോടും അനുരാധയോടും ഞാനിത് പറഞ്ഞ് കുറെ ചിരിച്ചു.. ഇന്നും ചില മെയിലുകളില്‍ അനുരാധ എന്നെ അങ്കിള്‍ എന്ന് സംബോധന ചെയ്യാറുണ്ട്.. പൂര്‍ണ്ണയുടെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം.. :)

ശ്ശോ! വേണ്ടായിരുന്നു..

7 comments:

നന്ദന്‍ said...

ഹൊ! എന്റമ്മേ, വേണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നും! ഓരോരോ ഗുലുമാലുകളേ.. എനിക്കു പറ്റിയ ഒരബദ്ധം.. :)

മന്‍സുര്‍ said...

പ്രിയ സ്നേഹിത നന്ദന്‍

മുഖസ്തുതി പറയുകയല്ലട്ടൊ.....അവതരണം വളരെ മികച്ചതാണ്‌
എല്ലാ വിധഭാവുകങ്ങളും നേരുന്നു

കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

നന്ദന്‍ said...

പ്രിയപ്പെട്ട മന്‍സൂര്‍,

വളരെ നന്ദി.. :)

Vish..! said...

അല്ലേലും ഈ നന്ദന്‍ ഇങനെയായിരുന്നു.. പ്രിഡിഗ്രിക്ക് പത്തമ്പത് പെണ്‍പിള്ളാരെ എനിക്കറിയാമായിരുന്നിട്ടും ഈ നന്ദനെ വീണ്ടും കണ്ടപ്പോ എവിടെയോ കണ്ടിട്ടുണ്ട് എന്ന് തോന്നി..

(പിന്നെയല്ലെ എനിക്ക് കാര്യം പിടി കിട്ടിയത്.. എനിക്ക് പെമ്പിള്ളരെ മാത്രമേ അറിയുകയൊള്ളായിരുന്നു.. )

ശ്രീ said...

കൊള്ളാം നന്ദന്‍‌!
:)

നന്ദന്‍ said...

വിഷ്‌, നന്ദി.. സംയുക്ത വര്‍മ്മയുടെ ക്ലാസ്‌മേറ്റ്.. :)

ശ്രീ, നന്ദി..

SAKALAM VAIKOM said...

venamennu thonni cheiyyunnathinu munp aalochikkairunnu ennu eppol aalochichittu enthu bhalam