23 January 2007

ഉറുമ്പും പുല്‍ച്ചാടിയും..

ഇന്റര്‍നെറ്റില്‍ കുറച്ചു നാളായി കറങ്ങി നടക്കുന്ന ഒരു കൊച്ചു കഥയാണിത്.. എനിക്ക് കഴിയുന്ന വിധത്തില്‍ ഞാനിത് മലയാളീകരിച്ചിട്ടുണ്ട്..

പഴയകാലം

ഉറുമ്പും പുല്‍ച്ചാടിയും ചങ്ങാതിമാരായിരുന്നു.. വേനല്‍ക്കാലത്ത് ഉറുമ്പ് എല്ലുമുറിയെ പണിയെടുത്ത് വറ്ഷകാലത്തേയ്ക്ക് തനിക്ക് വേണ്ടതെല്ലാം സഘടിപ്പിച്ചു.. പുല്‍ച്ചാടി ഉറുമ്പിനെ കളിയാക്കി കളിച്ചു നടന്നു.. വേനല്‍ പോയി മറഞ്ഞു.. മഴ തുടങ്ങി.. തന്റെ പ്രയത്നം കൊണ്ട് ശേഖരിച്ച ഭക്ഷണം കൊണ്ട് ഉറുമ്പ് സുഖമായി മഴക്കാലം കഴിച്ചു കൂട്ടി.. പുല്‍ച്ചാടിയോ? ആ മഴക്കാലത്ത് തണുത്ത് വിറച്ച് അവന്‍ മരിച്ചു..

പുതിയകാലം

ഉറുമ്പും പുല്‍ച്ചാടിയും ചങ്ങാതിമാരായിരുന്നു.. വേനല്‍ക്കാലത്ത് ഉറുമ്പ് എല്ലുമുറിയെ പണിയെടുത്ത് വറ്ഷകാലത്തേയ്ക്ക് തനിക്ക് വേണ്ടതെല്ലാം സഘടിപ്പിച്ചു.. പുല്‍ച്ചാടി ഉറുമ്പിനെ കളിയാക്കി കളിച്ചു നടന്നു.. വേനല്‍ പോയി മറഞ്ഞു.. മഴ തുടങ്ങി.. തന്റെ പ്രയത്നം കൊണ്ട് ശേഖരിച്ച ഭക്ഷണം കൊണ്ട് ഉറുമ്പ് സുഖമായി മഴക്കാലം കഴിച്ചു കൂട്ടി.. പുല്‍ച്ചാടിയോ?

തണുത്ത് വിറച്ച് അവന്‍ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടുന്നു.. എന്നിട്ട് ചോദ്യം ഉന്നയിക്കുന്നു.. “ഞങ്ങളെപ്പോലെയുള്ളവര്‍ തണുത്ത് വിറയ്ക്കുമ്പോള്‍ ഉറുമ്പ് എങ്ങനെ ഇത്ര ലാവിഷായി ജീവിക്കുന്നു? അവന്‍ എന്തധികാരം?”

ചാനലുകള്‍ തണുത്ത് വിറച്ചിരിക്കുന്ന പുല്ച്ചാടിയുടെയും അറ്മാദിക്കുന്ന ഉറുമ്പിന്റെയും ചിത്രങ്ങള്‍ മാറി മാറി കാ‍ണിക്കുന്നു.. ലോകം ഉറുമ്പിന്റെ കരിങ്കാലിപ്പണിയില്‍ ഞെട്ടിത്തരിക്കുന്നു.. ഈ അനീതി എങ്ങിനെ പൊറുക്കും!

അരുന്ധതീ റോയ് ഉറുമ്പിന്റെ വീടിനു മുമ്പില്‍ ധറ്ണ്ണ നടത്തുന്നു.. മേധാ പട്കറ് മറ്റു പുല്‍ച്ചാടികളെയും കൂട്ടി നിരാഹാരം ഇരിക്കുന്നു.. പുല്‍ച്ചാടികളെ മഴക്കാലത്ത് മാറ്റി പാറ്പ്പിക്കണം എന്ന ആവശ്യവുമായി.. ആംനെസ്റ്റിയും കോഫി അന്നനും ഭാരത സറ്ക്കാറിനെ കുറ്റപ്പെടുത്തുന്നു.. കാരണം പുല്‍ച്ചാടിയുടെ പൌരാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലത്രേ.. ഇന്ററ്നെറ്റില്‍ സഹായാഭ്യറ്ത്ഥനകളുടെ മലവെള്ളപ്പാച്ചില്‍ (മിക്കവാറും എല്ലാത്തിലും “വൈകുണ്ഡപ്രാപ്തി” (സ്വറ്ഗ്ഗത്തിലേയ്ക്ക് പ്രവേശനം) ആണ്‍ ഇത് ഫോറ്വേഡ് ചെയ്താലുള്ള മെച്ചം)..

പ്രതിപക്ഷം പാറ്ലമെന്റ് ബഹിഷ്ക്കരിക്കുന്നു.. ബംഗാളിലും കേരളത്തിലും ഇടത് പക്ഷം ബന്ദ് ആചരിക്കുന്നു.. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നു.. കേരളത്തില്‍ ഇടത് മന്ത്രിസഭ പുതിയ നിയമം പാസാക്കുന്നു.. “ഉറുമ്പുകള്‍ വേനല്‍ക്കാലത്ത് പണിയെടുക്കാന്‍ പാടില്ല.. കാരണം, അതു പാവപ്പെട്ട പുല്‍ച്ചാടികളുടെ സാമൂഹിക അസമത്വത്തിന്‍ കാരണമാവും..”

ലാലുപ്രാസാദ് പുല്‍ച്ചാടികള്‍ക്ക് വേണ്ടിമാത്രം പുതിയ തീവണ്ടിയോടിക്കുന്നു.. “പുല്‍ച്ചാടി രഥം”..

ഒടുവില്‍ ജുഡിഷ്യല്‍ കമ്മറ്റി പുതിയ നിയമം കൊണ്ടു വരുന്നു.. Prevention of Terrorism Against Grasshoppers Act [POTAGA] .. ഈ മഴക്കാലം മുതല്‍ പ്രാബല്യത്തില്‍..

അറ്ജുന്‍ സിംഗ് പുല്‍ച്ചാടികള്‍ക്ക് സറ്ക്കാറ് സ്ഥപനങ്ങളിലും വിദ്യാലയങ്ങളിലും സംവരണം പ്രഖ്യാപിക്കുന്നു..

ഉറുമ്പ് മേല്പറഞ്ഞ നിയമം ലംഘിച്ചതിനാല്‍ പിഴയടക്കേണ്ടി വരുന്നു.. തന്റെ കൈയ്യില്‍ അത്രയും രൂപ ഇല്ലാത്തതിനാല്‍ ഉറുമ്പിന്റെ സ്വത്തുവഹകള്‍ സറ്ക്കാറ് കണ്ടുകെട്ടുന്നു.. ചാനലുകള്‍ ഇത് ആഘോഷിക്കുന്നു..

അരുന്ധതീ റോയ് ഇതിനെ “നിയമത്തിന്റെ വിജയം” എന്നു കൊട്ടിഘോഷിക്കുന്നു.. ലാലു ഇതിനെ “സമൂഹത്തിന്റെ വിജയം” എന്ന് പറയുന്നു.. ഇടതു പക്ഷം ഇതിനെ “പാവങ്ങളുടെ വിപ്ലവാത്മക ഉയിറ്ത്തെഴുനേല്പ്” എന്ന് പ്രഖ്യാപിക്കുന്നു.. കോഫി അന്നന്‍ പുല്‍ച്ചാടിയെ യു എന്നില്‍ പ്രസംഗത്തിന്‍ ക്ഷണിക്കുന്നു..

പാവം ഉറുമ്പ്.. അവന്‍ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി അമേരിക്കയിലേക്ക് പോവുന്നു.. അവിടെ കഠിനാദ്ധ്വാനത്താല്‍ ഒരു ഡോളറ് സാമ്രാജ്യം കെട്ടിപ്പൊക്കുന്നു..

പക്ഷേ, ഇന്നും നൂറുകണക്കിന്‍ പുല്‍ച്ചാടികള്‍ ഇവിടെ പട്ടിണിയാല്‍ മരിക്കുന്നു..

7 comments:

സജിത്ത്|Sajith VK said...

പഴയകാലം
--------
ഉറുമ്പ് പറഞ്ഞു, "ഞാന്‍ ദൈവത്തിന്റെ സ്വന്തം ആളാണ്. ദൈവത്തിനും നിനക്കുമിടയിലെ ഇടനിലക്കാരന്‍ ഞാനാണ്. നിന്റെ ദൈവങ്ങളെയും ഞാനെടുക്കുന്നു.... ദൈവത്തിന്റെ ഭാഷ 'ണടപ' ആണ്. അത് നീ പഠിക്കാന്‍ പാടില്ല...."
ഉറുമ്പിന്റെ കൈയ്യില്‍ ആയുധങ്ങളമുണ്ടായിരുന്നു...അങ്ങനെ, പുല്‍ച്ചാടിയെക്കൊണ്ട് പണിയെടുപ്പിച്ച്, പണിയെടുപ്പിച്ച് ഉറുമ്പ് സുഖമായി കഴിച്ചുകൂട്ടി... പുല്‍ച്ചാടിയോ? ആ മഴക്കാലത്ത് തണുത്ത് വിറച്ച് അവന്‍ മരിച്ചു..

പുതിയകാലം
---------
ഉറുമ്പുകളുടെ സര്‍വ്വാധിപത്യമാണ് എല്ലായിടത്തും. എന്നാലും ചില പുല്‍ച്ചാടികള്‍ അതിനെ ചോദ്യം ചെയ്തു....നൂറുമന്ത്രിമാറുള്ളിടത്ത്, ഒരു മന്ത്രി, പുല്‍ച്ചാടിക്കുവേണ്ടി ചെറുവിരലൊന്നക്കി.. ദൈവികഉറുമ്പുകള്‍ സഹിക്കുമോ? അവര്‍ സമരം തുടങ്ങി, ഡല്‍ഹിയില്‍ ഒരു പാവം ഉറുമ്പിനെ മറ്റ് ഉറുമ്പുകള്‍ കൊന്നിട്ട്, "പ്രതിഷേധ ആത്മഹത്യ" ആക്കി. AIIMS ലെ ഉറുമ്പുകള്‍ സത്യാഗ്രഹമിരുന്നു...
എല്ലാം കഴിഞ്ഞിട്ട് ഒരു വന്‍പ്രസ്താവനയും..
"ഞങ്ങളുടെ സ്വത്ത് ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയതാണ്. നിങ്ങള്‍ക്കില്ലാത്തത്, നിങ്ങള്‍ പട്ടിണിയാല്‍ മരിക്കുന്നത്, നിങ്ങള്‍ സുഖിയന്മാരായതുകൊണ്ടാണ്"....
പാടത്തും പറമ്പത്തും അധ്വാനിക്കുന്ന പുല്‍ച്ചാടികള്‍ ഞെട്ടി... അവരുടെ പണിആയുധങ്ങള്‍ ആയുധങ്ങളായി മാറുമോ? മാറുമെന്നും, മറുത്തൊരു കാലഘട്ടം വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു....
മാറ്റുവിന്‍ ചട്ടങ്ങളെ......
--- സുഹൃത്തേ, ഈ കമന്റ് പോസ്റ്റഅ ചെയ്യണോ എന്ന് കുറച്ചു നേരമാലോചിച്ചു, ഏതായാലും ഇടുന്നു

സജിത്ത്|Sajith VK said...

ഇവിടെ കമന്റ് പറ്റില്ലേ?

കണ്ണൂരാന്‍ - KANNURAN said...

കഥ നന്നായി. പക്ഷെ........ കുറെ ചതിക്കുഴികളുള്ള കഥയല്ലെ???

Inji Pennu said...

സ്വാഗതം...കഥ കൊള്ളാം പക്ഷെ ആരാണ് ഉറുമ്പ് ആരാണ് പുല്‍ച്ചാടി എന്നനുസരിച്ചിരിക്കും..

സു | Su said...

നന്ദന് സ്വാഗതം.

പാവം ഉറുമ്പ്.

പാവം പുല്‍ച്ചാടി.

ജീവിക്കാന്‍ രണ്ടാള്‍ക്കും ഒരുപോലെ അവകാശം.

അതെങ്ങനെ ആവണം എന്നതിലാണ് പ്രശ്നം.

വേണു venu said...

ഞാന്‍ പണ്ടും ഇന്നും ഉറുമ്പു പോകുന്ന വഴി നോക്കി ഒരുറുമ്പായി ആ വഴിയേ പോകുന്നു.
സ്വാഗതം.

മയൂര said...

പുല്‍ച്ചാടിയോട് ഒരു നെല്ലിടപ്പൊല്ലുമില്ല സഹതാപമെനിക്ക്.മടിയന്‍ മലചുമക്കും.

നേരിനെ വളചോടിക്കുന്നപുതിയകാലതെ മാധ്യമങ്ങളുടെ കടന്നുകയറ്റവും, കാളപെറ്റുന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന കുറച്ചാളുക്കളും അല്ലേ പുല്‍ച്ചാടിയുടെ കരുത്ത്.

എല്ലുമുറിയെ പണിയെടുത്ത ഉറുമ്പ് സ്വന്തം നാട്ടില്‍നിന്നും പാലായനം ചെയ്തു(ഏത് type visa യിലാ ഉറുമ്പ് അമേരിക്കയിലേക്ക് പോയത്;)).