16 February 2007

എന്റെ ചെമ്പകപ്പൂവ്...

വിവാഹസമ്മാനമായി എന്തു വേണം എന്നു ചോദിച്ച കൂട്ടുകാരികളോട് അവള്‍ പറഞ്ഞു..
മണിയറ അലങ്കരിക്കാന്‍ എനിക്ക് ചെമ്പകപ്പൂക്കള്‍ വേണമെന്ന്...

എന്നോടവള്‍ പറഞ്ഞു..
ഞാന്‍ നിനക്ക് തന്ന ഹൃദയത്തിന് ചെമ്പകപ്പൂക്കളുടെ മണമാണെന്ന്...

ഇന്നു ഞാനറിയുന്നു..
നിനക്കും ചെമ്പകപ്പൂക്കള്‍ ഇഷ്ടമാണെന്ന്...
ഒത്തിരിയൊത്തിരി ഇഷ്ടമാണെന്ന്...

6 comments:

നന്ദന്‍ said...

എന്നോടവള്‍ പറഞ്ഞു..
ഞാന്‍ നിനക്ക് തന്ന ഹൃദയത്തിന് ചെമ്പകപ്പൂക്കളുടെ മണമാണെന്ന്...

ഒരു കൊച്ചുകവിത..

ചുള്ളിക്കാലെ ബാബു said...

എനിക്കും ഇഷ്ടമാണ് ചെമ്പകപ്പൂക്കളെ...

Dandy said...

ചെമ്പകപ്പൂക്കള്‍ എന്നും പൂക്കട്ടെ.....

ഡാന്റിസ്

സാരംഗി said...

ചെമ്പകപ്പൂക്കളുടെ ഗന്ധമുള്ള വരികള്‍..നന്നായിട്ടുണ്ട്‌..തുടര്‍ന്നും എഴുതൂ..

മയൂര said...

നാട്ടില്‍ ക്ഷേത്രത്തിന്നു മുന്നിലായി ചെമ്പക മരങ്ങള്‍ 4,5 എണ്ണമുണ്ട്. അവ പൂവിടുന്നത് കാണാന്‍ എന്ത് രസമാണെന്നോ.അവയുടെ ഗന്ധമുള്ള വഴികളില്‍ കൂടി ഒരു വട്ടം കൂടി നടക്കുവാന്‍ തോന്നുകയാ..ഇതു വായിച്ചപ്പോള്‍.

അന്‍‌വര്‍ സാദത്ത് | anwer sadath said...

നന്ദാ ...എനിക്കും ഉണ്ടായിരുന്നു ചെമ്പകം പൂക്കുന്ന സീസണ്‍ ആകുമ്പോള്‍ എന്നും കൈ നിറയേ ചെമ്പകപ്പൂക്കള്‍ കൊണ്ടുവന്നു തരുന്ന ഒരു കൂട്ടുകാരി...പക്ഷേ, ആ ചെമ്പകപ്പൂക്കളില്‍ പകുതി സീനിയറാ‍യി പഠിച്ചിരുന്ന എന്റെ ചേട്ടായിക്ക് ( കസിന്‍ ) കൊടുക്കണമായിരുന്നു...ബാക്കി എനിക്കെടുക്കാം...( കമ്മീഷന്‍ ).

ബ്ലോഗിന്റെ പേരെനിക്കിഷ്ടമായി...സ്വാഗതം...
ഇനിയും എഴുതൂ...