22 January 2007

എന്റെ ആത്മാവ്..

എന്നില്‍ നിന്നു നീയകലാതിരിക്കാന്‍
ഉള്ളിന്റെയുള്ളില്‍ ഞാനൊളിപ്പിച്ച വാക്കുകളില്‍...
എന്റെ മോഹങ്ങള്‍ ഞാന്‍ മൂടി വെച്ചു..

നീലാകാശത്തിലേയ്ക്ക് നിന്നെയോറ്ത്ത് ഞാന്‍ നോക്കിയിരുന്നു..
രാത്രികളില്‍ താരകങ്ങള്‍ വീഴുന്നത് ഞാന്‍ കണ്ടിരുന്നു...
പക്ഷേ, എങ്ങോട്ടെന്നെനിക്കറിയില്ലായിരുന്നൂ..
എന്റെ ഹൃദയം നിന്‍ സ്നേഹക്കയത്തില്‍ വീണത് പോലെ...

ഇപ്പോളെനിക്ക് ഹൃദയമില്ല..
പക്ഷേ ഞാനറിയുന്നൂ അത് നിന്റെ പക്കലെന്ന്..
നീയെന്നില് നിന്നോടിയൊളിക്കാന്‍ നോക്കുന്നു..
നീയറിയുന്നീലയോ സഖീ , അതു വെറും മോഹം മാത്രം..

എന്തെന്നാല്‍.. എന്റെയാത്മാവ് എന്നും നിന്റെയൊപ്പം...

5 comments:

നന്ദു said...

നന്ദന്‍ :)
“ഇപ്പോളെനിക്ക് ഹൃദയമില്ല..
പക്ഷേ ഞാനറിയുന്നൂ അത് നിന്റെ പക്കലെന്ന്..
നീയെന്നില് നിന്നോടിയൊളിക്കാന്‍ നോക്കുന്നു..
നീയറിയുന്നീലയോ സഖീ , അതു വെറും മോഹം മാത്രം..“

നിരാശനാകാതിരിക്കൂ സുഹൃത്തേ.
മോഹങ്ങള്‍ മൂടിവച്ചിട്ടും അതു തുരന്നു അകത്തു കടന്ന് ആ ഹൃദയം താങ്കള്‍ പോലുമറിയാതെ അടിച്ചുമാറ്റിയ ആ കക്ഷി ആളു ഭയങ്കരിയാണല്ലൊ ?. വരും വരാതിരിക്കില്ല..വരാതെവിടെപ്പോകാന്‍ അല്ലെ ദില്‍ബൂ
(ഓ.ടോ: ഇക്കാര്യത്തില്‍ ദില്‍ബൂ ആളൊരു ജീനിയാണെന്ന് ബൂലോകമനോരമ, ബൂലോകഭൂമി, ബൂലോകകൌമുദി ഇവരൊക്കെ റിപ്പോറ്ട്ടു ചെയ്യുന്നു!).

പേരിലെ സാമ്യം കൊണ്ട് ഞാനാണെന്നു ആരും തെറ്റിധരിക്കേണ്ടെന്നു കരുതിയാണു ആദ്യമെ കേറിയൊരു തേങ്ങ അടിക്കുന്നതു!.

Haree said...

നന്ദുവേ,
ഞാനെന്തെങ്കിലും പറഞ്ഞാലതു പേഴ്സണലായിപ്പോവും... ;)
--
പിന്നെ, പിന്മൊഴികളിലേക്ക് കമന്‍റുകള്‍ റൂട്ട് ചെയ്യുവാന്‍ മറക്കണ്ട്. അതുപോലെ തനിമലയാളത്തില്‍ കവിത എന്ന വിഭാഗത്തിലേക്ക് ചേര്‍ക്കുകയും ചെയ്യൂ...
--

arun said...

നന്ദാ,
പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളൂം നേരുന്നു

കവിത നന്നായിട്ടുണ്ട്.ആദ്യ പാദം വളരെ നന്നായിട്ടുണ്ട്!

രചനകള്‍ ഓരോന്നായി പോരട്ടേ!

സ്മിത said...

ലളിതം.... മനോഹരം... അതില്‍ കൂടുതല്‍ ഞാനെന്തു പറയാന്‍...
ഇതുപോലുള്ള നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

നന്ദന്‍ said...

കമന്റുകള്‍ ചെയ്ത എല്ലാ കൂട്ടുകാറ്ക്കും നന്ദി..