Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

16 February 2007

എന്റെ ചെമ്പകപ്പൂവ്...

വിവാഹസമ്മാനമായി എന്തു വേണം എന്നു ചോദിച്ച കൂട്ടുകാരികളോട് അവള്‍ പറഞ്ഞു..
മണിയറ അലങ്കരിക്കാന്‍ എനിക്ക് ചെമ്പകപ്പൂക്കള്‍ വേണമെന്ന്...

എന്നോടവള്‍ പറഞ്ഞു..
ഞാന്‍ നിനക്ക് തന്ന ഹൃദയത്തിന് ചെമ്പകപ്പൂക്കളുടെ മണമാണെന്ന്...

ഇന്നു ഞാനറിയുന്നു..
നിനക്കും ചെമ്പകപ്പൂക്കള്‍ ഇഷ്ടമാണെന്ന്...
ഒത്തിരിയൊത്തിരി ഇഷ്ടമാണെന്ന്...

22 January 2007

എന്റെ ആത്മാവ്..

എന്നില്‍ നിന്നു നീയകലാതിരിക്കാന്‍
ഉള്ളിന്റെയുള്ളില്‍ ഞാനൊളിപ്പിച്ച വാക്കുകളില്‍...
എന്റെ മോഹങ്ങള്‍ ഞാന്‍ മൂടി വെച്ചു..

നീലാകാശത്തിലേയ്ക്ക് നിന്നെയോറ്ത്ത് ഞാന്‍ നോക്കിയിരുന്നു..
രാത്രികളില്‍ താരകങ്ങള്‍ വീഴുന്നത് ഞാന്‍ കണ്ടിരുന്നു...
പക്ഷേ, എങ്ങോട്ടെന്നെനിക്കറിയില്ലായിരുന്നൂ..
എന്റെ ഹൃദയം നിന്‍ സ്നേഹക്കയത്തില്‍ വീണത് പോലെ...

ഇപ്പോളെനിക്ക് ഹൃദയമില്ല..
പക്ഷേ ഞാനറിയുന്നൂ അത് നിന്റെ പക്കലെന്ന്..
നീയെന്നില് നിന്നോടിയൊളിക്കാന്‍ നോക്കുന്നു..
നീയറിയുന്നീലയോ സഖീ , അതു വെറും മോഹം മാത്രം..

എന്തെന്നാല്‍.. എന്റെയാത്മാവ് എന്നും നിന്റെയൊപ്പം...