05 February 2008

ഇതൊന്നു നോക്കൂ...


ഇതൊന്നു നോക്കൂ...
എച്ച് എം ടി ഭൂമിയില്‍ പണിയാന്‍ കരാറൊപ്പിട്ട സൈബര്‍ സിറ്റി ബ്രോഷറിലെ കേരളത്തിന്റെ ഭൂപടമാണ്‌.. ഇതിന്റെ അടിസ്ഥാനത്തില്‍ വായനക്കാര്‍ തീരുമാനിക്കൂ പ്രസ്തുത കരാര്‍ നിയമവിധേയമോ എന്ന്‌.. ഞാനിത്‌ കണ്ടിട്ട്‌ കുറച്ചുനാളുകളായി. മനോരമയ്ക്കും, ഏഷ്യാനെറ്റിനും അവരുടെ വെബ് സൈറ്റില്‍ ലഭ്യമായിരുന്ന ഇ മെയിലുകളിലും അയയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ എവിടെയും പ്രസ്തുത ഭൂപടം ചര്‍ച്ച ചെയ്യുന്നത്‌ ശ്രദ്ധയില്‍ പെട്ടില്ല.. ബൂലോകത്തിലെ മാധ്യമ സുഹ്രുത്തുക്കള്‍ ശ്രദ്ധിക്കുമല്ലോ..
മുന്‍പ്‌ ആരെങ്കിലും ബ്ലോഗുകളില്‍ ഇത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.. എന്റെ കണ്ണില്‍പെടാതെ പോയതാവാം..

13 comments:

നന്ദന്‍ said...

ഇതൊന്നു നോക്കൂ...

സതീര്‍ത്ഥ്യന്‍ said...

ഞാനും ഇത്തരം ഒന്ന് ആദ്യമായാണ് കാണുന്നത്.. എന്തിനും ഏതിനും കാമറയുമായ് ഓടിയെത്തുന്ന ചാനലുകള്‍ ഇതു കണ്ടില്ലേ?
ഒരു സംസ്ഥാനത്തേയും, സംസ്കാരത്തേയും അടച്ച് അധിക്ഷേപിക്കുന്നതായിപ്പോയി ഇത്..
ഇതിനെതിരെ നിയമനടപടികളെടുക്കാന്‍ എന്തു ചെയ്യാം?
നന്ദന്‍.. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി..

മന്‍സുര്‍ said...

സതീര്‍ത്ഥ്യന്‍ പറഞ്ഞതു തന്നെ പറയുന്നു

മോശമായി പോയി

വിവരം ബ്ലോഗ്ഗിലൂടെ ചിത്ര സഹിതം നല്‍കിയതിന്‌ നന്ദി നന്ദന്‍

നന്‍മകള്‍ നേരുന്നു

നന്ദന്‍ said...

സതീര്‍ത്ഥ്യനും, മന്‍സൂറിനും, ഞാനും കരുതിയത്‌ ഇത്‌ ഏതെങ്കിലും ചാനലില്‍ എത്തിക്കാണും എന്നാണ്‌.. പക്ഷേ കണ്ടില്ല.. ശ്രമങ്ങള്‍ തുടരാം.. ഈ ചിത്രമടങ്ങിയ ബ്രോഷര്‍ ഇവിടെ ഇന്‍ഫോപാര്‍ക്കില്‍ എല്ലാ കമ്പനികളിലും വിതരണം ചെയ്തിരുന്നു. എന്റെ ഓഫീസില്‍ കിട്ടിയതില്‍ നിന്ന്‌ സ്കാന്‍ ചെയ്തതാണിത്‌. പക്ഷേ ഇപ്പോള്‍ ആ ബ്രോഷര്‍ ഇവിടെ കാണാനില്ല!! എങ്കിലും ഉത്സാഹിച്ച്‌ ഒന്നു നോക്കിയാല്‍ മാധ്യമങ്ങള്‍ക്ക്‌ അത്‌ ഈസിയായി എവിടുന്നെങ്കിലും ഒപ്പിക്കാവുന്നതേയുള്ളൂ.. :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദാ, ഇതു കൊള്ളാമല്ലോ തകര്‍പ്പന്‍ സംഭവം തന്നെ. ഭാര്യവീട്‌ കൊല്ലത്തായതിനാല്‍ ഇനിയെനിക്ക്‌ ബാംഗളൂരില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്ര എത്രയെളുപ്പമായി! ഇതുവരെ പാലക്കാട്ടുനിന്നും തെക്കോട്ട്‌ ത്രിശ്ശൂര്‍, എറണാകുളം, ആലപ്പുഴ ഒക്കെ കഴിഞ്ഞ്‌ പോകണമായിരുന്നു.ഇനി കൊല്ലം വടക്കോട്ടു മാറ്റിയതുകാരണം വളരെ സൗകര്യമായി. ഇനി യാത്രചെയ്ത്‌ ബുദ്ധിമുട്ടേണ്ടല്ലോ. ഇതേമാതിരി ബാംഗളൂര്‍ ഒന്ന് കായംകുളത്തേക്ക്‌ മാറ്റിയിരുന്നെങ്കില്‍ വളരെ സൗകര്യമായിരുന്നു! ജോലിയ്ക്ക്‌ പോകാനും തിരിച്ച്‌ വീട്ടിലെത്താനും ഒരു സൈക്കിള്‍ മതിയായിരുന്നു! ഈ റിയല്‍ടേഴ്‌സിനോട്‌ പറഞ്ഞാല്‍ പോരേ?

ഞാന്‍ ഏതായാലും ഇന്‍ഡ്യാവിഷനിലുള്ള ഒരു സുഹൃത്തിനെ വിവരം അറിയിച്ചു. താങ്കളുടെ ബ്ലോഗ്‌ ലിങ്കും കൊടുത്തിട്ടുണ്ട്‌.അവര്‍ വാര്‍ത്തയില്‍ കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു!

sivakumar ശിവകുമാര്‍ said...

ഈ തമാശ വളരെ നന്നായി....കൊല്ലം കണ്ടവനു ഇല്ലം വേണ്ടന്നല്ലേ പഴമൊഴി...

നന്ദന്‍ said...

@ ഷാനവാസ്‌, വളരെ നന്ദി.. ഞാനിത്‌ ഇന്ത്യാവിഷന്‍ ഓഫീസില്‍ നേരിട്ടെത്തിച്ചാലോ എന്നാലോചിക്കുകയായിരുന്നു.. എതായാലും കൂട്ടുകാരനോട്‌ പറഞ്ഞതിന്‌ നന്ദി :)

@ ശിവകുമാര്‍, തമാശ തന്നെ.. പക്ഷേ നമ്മളെ ഭരിക്കുന്നവര്‍ തന്നെ മഹാ കോമഡി നടന്മാരല്ല്ലേ.. അപ്പോ പിന്നെ ഇതൊക്കെ നടന്നില്ലെങ്കിലേയുള്ളൂ.. :)

kaithamullu : കൈതമുള്ള് said...

സൈബെര്‍ സിറ്റി തന്നെ ഒരു നല്ല കോമഡിയല്ലേ?

സാക്ഷരന്‍ said...

ഇനി ഭൂമിശാസ്ത്രം മാറിയോ …?

നന്ദന്‍ said...

@ കൈതമുള്ള്‌, പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ.. നമ്മളൊക്കെ തന്നെ കുറ്റക്കാര്‍. ഇവരെയൊക്കെ വോട്ട്‌ നല്‍കി ജയിപ്പിക്കുന്നില്ലേ.. :)

@ സാക്ഷരന്‍, മാറിയിട്ടുണ്ടാവും! :) കലികാലം!!

ഗൗരിനാഥന്‍ said...

ഇതെന്തര് തമ്പുരാനേ..കേരളക്കാര്‍ ഇത്ര വിഡ്ഡികളാണെന്നാണോ കരുതിയിരിക്കുന്നത്.. എന്തിനും എതിനും ഓടിനടക്കുന്ന ചാനലുകള്‍ക്കു എന്തു പറ്റിയൊ ആവോ

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

Akbar said...

കേരളീയര്‍ നല്ല തമാശക്കാരല്ലേ. ഇതൊക്കെ കണ്ടാലും ഒന്ന് ചിരിച്ചു കടന്നു പോകും. താങ്കള്‍ പക്ഷെ ചിരിച്ചില്ല. എനിക്കും ചിരിക്കാന്‍ തോന്നുന്നില്ല.